ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യെ നിയന്ത്രിക്കാനുള്ള നിയമം ശൂറ കൗൺസിൽ പരിഗണിക്കും. നിയമലംഘകർക്ക് മൂന്നുവർഷത്തിൽ കുറയാത്ത തടവോ 2,000 ദിനാർവരെ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. ഞായറാഴ്ച നടന്ന പ്രതിവാര സെഷനിൽ ശൂറ കൗൺസിൽ പരിഗണിക്കും. മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചത്.
ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, കാബിനറ്റ് അഫയേഴ്സ് എന്നിവയുടെ പരിഗണനക്കുശേഷമാണ് നിയമം ശൂറയുടെ നിയമനിർമാണ, നിയമകാര്യ സമിതിയുടെ അംഗീകാരത്തിനായി ശിപാർശ ചെയ്യപ്പെട്ടത്. നാഷനൽ സ്പേസ് സയൻസ് ഏജൻസി, ബഹ്റൈൻ പോളിടെക്നിക്, ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി, ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, തംകീൻ എന്നിവയിലെ ഉദ്യോഗസ്ഥരും നിർദേശങ്ങൾ നൽകി. AI-യെ നിയന്ത്രിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര നിയമം കഴിഞ്ഞ മാസം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

