മുഹർറം മാസത്തിലെ ആശൂറ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ജൂലൈ 5 മുതൽ 7 വരെയാണ് അവധി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, പൊതു ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ ജൂലൈ അഞ്ച് ശനി, ആറ് ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും. ശനിയാഴ്ച വാരാന്ത്യ അവധിയിൽപ്പെടുന്നതിനാലാണ് ഏഴ് തിങ്കളാഴ്ച അധിക അവധി നൽകിയിരിക്കുന്നത്.