ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്‌റൈൻ. ഇസ്രായേലിലെ ബഹ്‌റൈൻ അംബാഡറെ തിരിച്ചു വിളിക്കുകയും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് ബഹ്‌റൈൻ നിലപാടെന്നും ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടുവെന്നും ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു.
അതിനിടെ ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്‌റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്‌റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.’ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ഈജിപ്തിലെത്തിച്ചു.
ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗാസയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശ പ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാരംഭിച്ച പദ്ധതിയുമായി സഹകരിച്ച മുഴുവനാളുകൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് നന്ദി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

