പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്.
അംബാസഡർ വിനോദ് കെ. ജേക്കബിന് പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ രാവിലെ ഓപൺ ഹൌസിൽ പങ്കെടുക്കാൻ എത്താൻ കഴിയും.
പ്രശ്ന പരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ഈ മാസം 31 നു മുമ്പ് അയയ്ക്കണമെന്ന് എംബസി അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

