ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പാർപ്പിട കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹിയുമായി ചർച്ച നടത്തി.
ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വിവിധ മേഖലകളിൽ മുന്നേറ്റവും വളർച്ചയും നേടിയെടുത്ത് മുന്നോട്ടു കുതിക്കാൻ ബഹ്റൈന് സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി മന്ത്രിയെ അറിയിക്കുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

