അബൂദബിയിൽ നടന്ന സാംസ്കാരിക ഉച്ചകോടി 2024ൽ ബഹ്റൈൻ പങ്കാളിയായി. 90 രാജ്യങ്ങളിൽനിന്നുള്ള ചിന്തകന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ഉച്ചകോടിയിൽ ബഹ്റൈൻ സാംസ്കാരിക, പാരമ്പര്യ അതോറിറ്റി ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിനും നാഗരിക പുരോഗതിക്കും ഇത്തരം ഉച്ചകോടികൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

