
ബഹ്റൈനിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിൻ്റെ അംഗീകാരം
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന…