Headlines

ബാഡ്മിന്റൺ പ്രീമിയർ ലീഗ് ടൂർണമെന്റ് ഈ മാസം 16 നും 23 നും

യുഎഇയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ സ്‌പോർട്‌സ് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ മത്സരങ്ങൾ ഈ മാസം 16 നും 23 നുമായി നടത്തും. മധ്യപൂർവദേശത്ത് ആദ്യമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ബാഡ്മിന്റൺ ലീഗാണിത്. യു.എ.ഇ.യിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ജമാൽ ബാക്കറുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ സ്‌പോർട്‌സ് കമ്മ്യൂണിറ്റി. ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരത്തോടെ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത് ബിഡബ്ല്യുഎഫ് സർട്ടിഫൈഡ് അമ്പയർമാരും ഒഫീഷ്യൽസുമാണ്.

ഇത്തവണ 6 ഫ്രാഞ്ചൈസി ടീമുകളിലായി 240-ൽ അധികം കളിക്കാർ പങ്കെടുക്കും. 300-ലേറെ താരങ്ങളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുബായിലെ എൻഗേജ് സ്പോർട്സ് അരീനയിൽ രാവിലെ 10 മുതൽമത്സരങ്ങൾ തുടങ്ങും. പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ്, ട്രിപ്പിൾസ്, കോമ്പിനേഷൻ മാച്ചുകൾ തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ മത്സരങ്ങൾ നടക്കും. ടൂർണമെന്റിന് മുന്നോടിയായി ട്രോഫി അനാച്ഛാദനം നടന്നു.

Leave a Reply