Headlines

കോഴിക്കോടിനു പുതിയ ആർട്ട് ഗ്യാലറി; ആത്മ ആർട്ട് ഗ്യാലറയിലെ ആദ്യപ്രദർശനം ‘ഡിയർ വിൻസെൻ്റ് ‘

കോഴിക്കോട് നഗരത്തിന്റെ കലാ-സാംസ്കാരിക ഭൂപടത്തിലേക്ക് പുതിയൊരു അധ്യായം കൂട്ടിച്ചേർത്ത് ‘ആത്മ ആർട്ട് ഗ്യാലറി’ പ്രവർത്തനമാരംഭിക്കുന്നു. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) തുടക്കം കുറിച്ചുകൊണ്ട് 2026 ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10:30-ന് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
​ലോകപ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിനോടുള്ള ആദരസൂചകമായി ഒരുക്കുന്ന ‘ഡിയർ വിൻസെന്റ്’ (Dear Vincent) എന്ന എക്സിബിഷനാണ് ഗ്യാലറിയിലെ ആദ്യ പ്രദർശനം. വാൻഗോഗിന്റെ വർണ്ണവിസ്മയങ്ങളെയും ആശയങ്ങളെയും അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് ഈ പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. പ്രശസ്ത ചിത്രകാരൻ ജോൺസ് മാത്യു ​ഉദ്ഘാടനം നിർവഹിക്കും .
ഉദ്ഘാടന ദിവസം വൈകുന്നേരം 5:30-ന് ജോൺസ് മാത്യു നയിക്കുന്ന ‘വാൻഗോഗ്: ആർട്ട് ആൻഡ് ബിയോണ്ട്’ എന്ന ചർച്ചാ പരിപാടി നടക്കും.


ജനുവരി 20 മുതൽ ഫെബ്രുവരി 8 വരെ എല്ലാ ദിവസവും പ്രദർശനം ഉണ്ടായിരിക്കും.
​കേവലം ഒരു ചിത്രപ്രദർശനശാല എന്നതിലുപരി, കലയെക്കുറിച്ചുള്ള ചർച്ചകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, സംഗീതം, സർഗ്ഗാത്മക വർക്ക്‌ഷോപ്പുകൾ എന്നിവയുമായി കോഴിക്കോട്ടെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായി ആത്മ ആർട്ട് ഗ്യാലറിയെ മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു . കേവലം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരിടം എന്നതിലുപരി, കലയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഒരു ‘കൾച്ചറൽ ഹബ്ബ്’ ആയി ഈ ഗ്യാലറി മാറുമെന്നും സംഘാടകർ പറഞ്ഞു .

പ്രാദേശിക കലാകാരന്മാരെ ആഗോളതലത്തിലേക്ക് ഉയർത്തുക എന്ന വലിയ ലക്ഷ്യത്തിന്റെ ആദ്യപടിയാണ് കോഴിക്കോട്ടെ ഈ ഗ്യാലറി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റ് (AGAM) വിഭാവനം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം വരുംദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളെ കോഴിക്കോട്ടേക്ക് എത്തിക്കുകയും, ഇവിടുത്തെ പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യും.

Leave a Reply