Headlines

ഏഷ്യാ കപ്പിൽ കുതിപ്പ് തുടരാൻ ഇന്ത്യ; ഇന്ന് ഒമാനെ നേരിടും

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. സൂപ്പർ ഫോർ റൗണ്ടിലേക്ക് ഇന്ത്യ നേരത്തെ തന്നെ യോഗ്യത നേടിയതിനാൽ ഗ്രൂപ്പ് എയിലെ ഈ മത്സരം ഇന്ത്യയെ സംബന്ധിച്ച് അപ്രസക്തമാണ്. എന്നാൽ വരാനിരിക്കുന്ന നിർണായക മത്സരങ്ങൾക്ക് മുന്നോടിയായി ബാറ്റിങ്, ബോളിങ് നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ അവസരം ഇന്ത്യക്ക് ഉപയോഗിക്കാം.

അതുപോലെ, ഈ മത്സരം ഒമാനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ട്വന്റി-20 ലോകകപ്പിന് മുൻപ് കൂടുതൽ പരിചയസമ്പത്ത് നേടാനുള്ള അവസരമാണിത്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരാകാനും സാധിക്കും.

ഇന്ത്യൻ ടീമിൽ ഇതുവരെ കളിക്കാത്ത നാല് താരങ്ങളുണ്ട്. ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള മൂന്ന് താരങ്ങൾ ഇതുവരെ ബാറ്റ് ചെയ്തിട്ടില്ല. അതിനാൽ ഈ മത്സരത്തിൽ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. മധ്യനിരയിൽ ശിവം ദുബെ, ഹർദിക് പാണ്ഡ്യ എന്നിവർക്കും അതുപോലെ ബാറ്റിങ് പരിശീലനം ആവശ്യമാണ്. ബൗളിങ്ങിൽ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിക്കും. അങ്ങനെയെങ്കിൽ അർഷ്ദീപ് സിങ്ങ് കളിക്കും. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ഒരുമിച്ച് കളിക്കാനുള്ള സാധ്യത കുറവാണ്. ഒമാൻ ടീമിലും മാറ്റങ്ങൾ ഉണ്ടാവും. ഇതുവരെ 14 താരങ്ങളെയാണ് അവർ കളിപ്പിച്ചത്. ഇന്ത്യയും ഒമാനും ഇത് ആദ്യമായിട്ടാണ് ഏറ്റുമുട്ടുന്നത്.

Leave a Reply