Headlines

ഐ ഫോൺ 17 നായി യു ഇ എ കാത്തിരിപ്പ്

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളായ ഐഫോൺ 17 സീരീസ്, ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3 എന്നിവ ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിച്ചു.യു എ ഇ യിലെ ഉപഭോക്താക്കാൾക്ക് വൈകാതെ ഇവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും . ഈ മാസം 12 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാനും 19 മുതൽ വാങ്ങാനും സൗകര്യമൊരുങ്ങും.

ഐഫോൺ 17 പരമ്പരയിൽ നാല് മോഡലുകളാണ് പുറത്തിറങ്ങുന്നത്: ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്.
ഇതിൽ ഐഫോൺ 17 എയർ ആണ് ഏറ്റവും ശ്രദ്ധേയമായ പുതിയ മോഡൽ. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണിത്.ഐഫോൺ 17 എയർ: ഏകദേശം 3,499 ദിർഹം. ∙ഐഫോൺ 17 പ്രോ: ഏകദേശം 4,299 ദിർഹം. ∙ഐഫോൺ 17 പ്രോ മാക്സ്: 5,099 ദിർഹം മുതൽ 8,499 ദിർഹം വരെ.

നേരത്തെ തന്നെ നിരവധി ആളുകൾ പ്രീ ബുക്കിങ്ങിനായി ആപ്പിൾ സ്റ്റോറുകളെ സമീപിച്ചിട്ടുണ്ട് .പുതിയ മോഡലുകൾ പുറത്തിറക്കുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ യുഎഇയിൽ നിന്ന് ഐഫോൺ വാങ്ങിക്കാൻ എത്താറുണ്ട് . ഇത്തവണയും അതുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്

Leave a Reply