അതിവേഗ വാഹന പരിശോധനാ, റജിസ്ട്രേഷൻ കേന്ദ്രം ദുബായ് സെയ്ഹ് ഷുഐബിൽ ആരംഭിച്ചു. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ പരിശോധന, ലൈസൻസ് എന്നിവയ്ക്കുള്ള കേന്ദ്രം രാവിലെ 7 മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കും. ദുബായിലെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
500 വാഹന ശേഷിയുള്ള പുതിയ കേന്ദ്രത്തിൽ വ്യക്തികൾക്കും കമ്പനികൾക്കും സേവനം ലഭ്യമാകും. ലൈറ്റ്, ഹെവി വാഹനങ്ങൾക്കുള്ള മൊബൈൽ ടെസ്റ്റിങ് സേവനം, സമഗ്ര വാഹന പരിശോധനാ സേവനം, വിഐപി സേവനം, നമ്പർ പ്ലേറ്റ് പ്രിന്റിങ് എന്നീ സേവനങ്ങളും ഇവിടെ ലഭിക്കും.