ദുബായിൽ നിശാപാർട്ടിക്കിടയിൽ സ്വദേശി മരിച്ച സംഭവത്തിൽ 9 പേർ അറസ്റ്റിൽ ; അന്വേഷണം പുരോഗമിക്കുന്നു
ദുബായ് : ദുബായിലെ നിശാ പാർട്ടിക്കിടയിൽ 28 വയസുള്ള സ്വദേശി മരിച്ച സംഭവത്തിൽ പാർട്ടിയിൽ പങ്കെടുത്ത 9 പേരെ അറസ്റ്റ് ചെയ്തു. 4 പേരെ ഷാർജയിൽ നിന്നും 5 പേരെ ദുബായിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദുബായിലെ അൽഖവാനീജ് 2 വില്ലയിൽ നടത്തിയ പാർട്ടിയിൽ സ്വദേശി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വില്ലയിൽ നടത്തിയ പാർട്ടിയിൽ എല്ലാവരും ഡാൻസ് കളിക്കുയയായിരുന്നു എന്നും കൂട്ടത്തിലെ ഒരാളായ പ്രതി രക്തം പുരണ്ട വേഷത്തോടെ അകത്തു നിന്നും വരികയും പെട്ടെന്ന് തന്നെ കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.എന്നാൽ ഇര അകത്തുനിന്നും രക്തത്തിൽ കുളിച്ച് നടന്ന് വരികയും വീണു മരിക്കുകയുമായിരുന്നു. സംഭവം നേരിൽ കണ്ട് പരിഭ്രാന്തരായ ബാക്കിയുള്ള കൂട്ടുകാർ സംഭവ സ്ഥലത്തു നിന്നും ഒളിവിൽ പോവുകയായിരുന്നു. പിന്നീട് സംഭവത്തെകുറിച്ച് അറിഞ്ഞ ഇവരുടെ തന്നെ കൂട്ടുകാരിൽ ഒരാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തു എത്തുമ്പോൾ സ്വിമ്മിങ് പൂളിൽ രക്തത്തിൽ മുങ്ങിയ നിലയിൽ ആയിരുന്നു ബോഡി കിടന്നിരുന്നത്. ദുബായ് പ്രോസിക്യൂഷൻ കേസ് അന്വേഷിച്ച് വരികയാണ്.