ജനുവരി ഒന്ന് മുതൽ സ്വദേശിവത്കരണം നിർബന്ധം, ലംഘിച്ചാൽ പിഴ 72000 ദിർഹം മുതൽ
യു എ ഇ : യു എ ഇ യിൽ സ്വദേശിവൽക്കരണം പൂർത്തീകരികരിക്കുവാനായി അവശേഷിക്കുന്നത് 50 ദിവസങ്ങൾ.50 ദിവസങ്ങൾക്കുള്ളിൽ സ്വദേശിവത്കരണം പൂർത്തിയാകാത്ത കമ്പനികളിൽ നിന്നും പിഴ ഈടാക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (mohre ) ആവർത്തിച്ചു പറഞ്ഞു. 2023 ജനുവരി ഒന്നുമുതൽ 50 ൽ അധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് ഇത് ബാധകമായിട്ടുള്ളത്. ഇത്തരം കമ്പനികൾ 2% സ്വദേശിവത്ക്കരണം നടത്തിയില്ലെങ്കിൽ ജോലിയിൽ ഇല്ലാത്ത ഓരോ സ്വദേശിയ്ക്കും 72000 ദിർഹം എന്ന നിലയ്ക്ക് പിഴയടക്കേണ്ടി വരും. സ്വദേശിവത്‌ക്കരണ ടാർഗെറ്റുകൾ പൂർത്തീകരിക്കുവാൻ കമ്പനികളെ സഹായിക്കാൻ തങ്ങൾ തയ്യാറാണെന്നും മന്ത്രാലയം അറിയിച്ചു.എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്‌നെസ് കൗൺസിലിന് (നഫീസ്) കീഴിൽ പ്രോത്സാഹനങ്ങളും പിന്തുണാ പാക്കേജുകളും നൽകുന്നുണ്ട്.
മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷവും നിക്ഷേപ അന്തരീക്ഷവും കൈവരിക്കാൻ സ്വകാര്യ മേഖലയുമായി യു എ ഇ തൊഴിൽ വിപണി സഹകരിക്കും. ഇതിലൂടെ ലോകമെമ്പാടുമുള്ള കമ്പനികളെയും നിക്ഷേപകരെയും സംരംഭകരെയും കഴിവുള്ളവരെയും, തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കാൻ പ്രോത്സാഹനം നൽകിക്കൊണ്ട് യുഎഇ തൊഴിൽ വിപണി വികസിപ്പിക്കുകയാണ് ലക്‌ഷ്യമെന്നും മന്ത്രാലയം പറഞ്ഞു.