ഫ്രീസോൺ വിസ കാലാവധി രണ്ടു വർഷമായി കുറച്ചു

Update: 2022-11-09 06:40 GMT


യു എ ഇ : ഫ്രീസോൺ വിസകളുടെ കാലാവധി മൂന്നു വർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറച്ചു. പുതുക്കിയ വിസാ കാലാവധി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ കായലാവധിയെക്കുറിച്ച് വിശദമാക്കുന്ന അറിയിപ്പ് ഉപഭോക്താക്കൾക്ക് അധികൃതർ അറിയിച്ചു. നിലവിൽ ഉപഭോകതാക്കൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിസകൾക്ക് മൂന്ന് വർഷത്തെ കാലാവധി ഉണ്ടായിരിക്കും.എന്നാൽ പുതുതായി നൽകുന്ന വിസകൾക്ക് രണ്ട് വർഷത്തെ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ. ഇപ്പോൾ മൂന്ന് വർഷത്തെ വിസക്ക് വേണ്ടി അപേക്ഷിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന വിസകൾക്കും രണ്ട് വർഷത്തെ കാലാവധി ആയിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ എല്ലാ ഉപഭോക്താക്കൾക്കും മെയിൽ അയച്ചതായി അധികൃതർ അറിയിച്ചു. യു എ ഇ യ്ക്ക് പുറത്തു നിന്നും അകത്തുനിന്നും വിസകൾ എടുക്കുന്ന എല്ലാവർക്കും പുതുക്കിയ നിയമം ബാധകമായിരിക്കും.

Similar News