ദുബായിൽ പത്തുമാസത്തിനിടെ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയ 3000ത്തോളം കേസുകൾ കണ്ടെത്തി, നടപടികൾ സ്വീകരിച്ച് ദുബായ് കോടതി

Update: 2022-11-10 06:42 GMT


ദുബായ് : ശ​മ്പ​ളം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വീ​ഴ്ച വ​രു​ത്തി​യ​തി​ന്​ പ​ത്തു​ മാ​സ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ​ത്​ 3000 കേ​സു​ക​ൾ. നിലവിൽ ശമ്പളം നൽകുന്നതിൽ 15 ദിവസത്തെ വ്യത്യസം വന്നാൽ തൊഴിലാളികൾക്ക് പരാതിപ്പെടാൻ അവസരമുണ്ട്.പ്രസ്തുത കമ്പനിയുടെ നടത്തിപ്പ് അവകാശം വരെ റദ്ധാകുന്ന രീതിയിലുള്ള ഗുരുതര പ്രശ്നമാണ് സാലറി വൈകി നൽകുന്നത്. അതേസമയം ശമ്പളത്തിൽവീഴ്ച വരുത്തിയ 3000 ത്തോളം കേസുകൾ കണ്ടെത്തിയതായി ദുബായ് മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ലയം അറിയിച്ചു. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെയുള്ള കാ​ല​യ​ള​വി​ൽ 26,104 തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഇ​വ​ർ​ക്ക്​ പി​ഴ​യി​ടു​ക​യും മ​റ്റു​ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഈ ​കാ​ല​യ​ള​വി​ൽ 4.85 ല​ക്ഷം പ​രി​ശോ​ധ​ന​ക​ളാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2973 കേ​സു​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഈ ​കേ​സു​ക​ൾ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി. പാ​സ്​​പോ​ർ​ട്ട്​ പി​ടി​ച്ചു​വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 178 കേ​സു​ക​ൾ ക​ണ്ടെ​ത്തി. ഇ​തി​ൽ 132 എ​ണ്ണം തീ​ർ​പ്പാ​ക്കി.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ഫീ​സ്​ ഈ​ടാ​ക്കി​യ​തും ക​ണ്ടെ​ത്തി. ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​ന്​ 30ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ വ്യാ​ജ​രേ​ഖ​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ര​ണ്ട്​ ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 22,087 കേ​സു​ക​ളു​ണ്ട്. തൊ​ഴി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യ 14 കേ​സു​ക​ൾ ക​ണ്ടെ​ത്തി.തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്താ​ത്ത 165 കേ​സു​ക​ളു​ണ്ട്. തൊ​ഴി​ൽ​സ്ഥ​ല​ത്തെ പ​രി​ക്ക്, മ​ര​ണം പോ​ലു​ള്ള 17 സം​ഭ​വ​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല.

Similar News