യു എ ഇ : യുണൈറ്റഡ് അറബ് എമിറേറ്റ്സും യുഎസും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. 2035ഓടെ 100 ജിഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ശുദ്ധ ഊർജ പദ്ധതികളിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ആഗോള ഊർജ പ്രതിസന്ധിക്കും കാലാവസ്ഥാ വ്യതിയാനത്തിനും ഒരു പരിഹാരമെന്ന രീതിയിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത് .സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.