യു എ ഇ : ന്യൂയർ പ്രമാണിച്ച് ഞായറാഴ്ച സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.കൂടാതെ പുതു വർഷത്തിലെ പൊതു അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 1 ന്യൂയർ , ഈദ് ഉൽ ഫിത്തർ , അറഫാ ഡേ, ഈദ് അൽ അധ, ജൂലൈ 21 ഹിജ്രി ന്യൂ ഇയർ, സെപ്തംബർ 29 പ്രോഫറ്റ് മുഹമ്മദ് ഡേ, ഡിസംബർ 2, 3 യു എ ഇ ദേശീയ ദിനം എന്നീ ദിവസങ്ങളിൽ രാജ്യത്ത് പൊതു അവധിയായിരിക്കും. ഹിജ്രി ഇസ്ലാമിക് കലണ്ടർ പ്രകാരം കണക്കാക്കുന്ന മത ആഘോഷ ദിവസങ്ങളിൽ ചന്ദ്രനെ കാണുന്നതുമായി ബന്ധപ്പെട്ട് അവധി ദിദിനങ്ങൾ മാറും.