മലയാളികൾക്ക് സിനിമ കെട്ടുകഥയല്ലെന്ന് ജയസൂര്യ, അതിഭാവുകത്വം അംഗീകരിക്കുകയുമില്ല

Update: 2022-11-11 12:37 GMT


ഷാര്‍ജ : മലയാളികളെ സംബന്ധിച്ചിടത്തോളം സിനിമ കെട്ടുകഥയല്ലെന്നും, ജീവിതാവിഷ്കാരങ്ങളായാണ് സിനിമയെ മലയാളി പ്രേക്ഷകർ സമീപിക്കുന്നതെന്നും നടൻ ജയസൂര്യ. മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ലെന്നും ഏത് തരത്തിലുള്ളതായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്നും നടൻ ജയസൂര്യ പറഞ്ഞു. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിങ്ങും വരെ മലയാള പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇതു മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താല്‍ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിങ്ങിൽ സൂക്ഷ്മത പുലര്‍ത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

Similar News