പതാക ദിനത്തിൽ യു എ ഇ യിൽ പാറിപറന്നത് ആയിരകണക്കിന് പതാകകൾ

Update: 2022-11-03 08:52 GMT


യു എ ഇ :  യു എ ഇ  സമയം രാവിലെ 11 മണിക്ക് ആയിരക്കണക്കിന് പതാകകളാണ് രാജ്യത്തുടനീളം പാറിപ്പറന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണണാതികാരികയുമായ ഹിസ് ഹൈനെസ്സ് ഷേക്ക് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തും അഭിപ്രായപ്പെട്ടത് പോലെ യു എ ഇ യുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് ഇന്ന് ആകാശത്തോളം ഉയരുന്നത്, 1971 ഡിസംബർ രണ്ടിനാണ് യു എ ഇ എമിറേറ്റിന്റെ സ്ഥാപക പിതാവായി ആദരിക്കപ്പെടുന്ന ഷേക്ക് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ദേശീയ പതാക ഉയർത്തുന്നത്. അബ്ദുള്ള മുഹമ്മദ് അൽ മൈനാഹാണ് യു എ ഇ ദേശീയ പതാക രൂപകല്പന ചെയ്തത്. കഴിഞ്ഞ വർഷമാണ് ഇത്തിഹാദ് എയർവെയ്‌സ് ദേശീയ പതാക 32182 മീറ്റർ ഉയരത്തിലേക്കെത്തിക്കെത്തിച്ചുകൊണ്ട് വിസ്മയം തീർത്തത്.

2017 ൽ 70 മീറ്റർ നീളവും 35 മീറ്റർ വീതിയിലുമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ദേശീയ പതാക ഉയർത്തി ഷാർജ എമിറേറ്റ് അത്ഭുതം സൃഷ്ട്ടിച്ചത്. 2019 ലാണ് സ്കൈ ഡൈവേഴ്സിനെ ഒരുമിപ്പിച്ചുകൊണ്ട് ഏറ്റവും വലിപ്പമേറിയ പതാക ദുബായ് കിരീടാവകാശി ഷേക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷീദ് അൽ മക്തും ആകാശത്തു പറത്തിയത്. ഏത് പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കുന്ന വിധത്തിലാണ് യു എ ഇ ദേശീയ പതാക നിർമ്മിച്ചിട്ടുള്ളത്. ദേശീയ പതാകയിൽ നാല് നിറങ്ങളാണ്. ചുവപ്പ്, വെള്ള, പച്ച, കറുപ്പ്. ദേശീയ പതാകയിലെ ചുവപ്പ് നിറം രാജ്യത്തിനായി ജീവൻ വെടിഞ്ഞവരുടെ ഓർമകൾ ഉണർത്തുന്നു. പച്ച ഐശ്വര്യത്തിന്റെയും, സാംസ്കാരിക നവോത്ഥാനത്തിന്റെയുമാണ്, വെള്ളനിറം സഹായത്തിന്റേതാണ്, കറുപ്പ് ശക്തിയുടെയും. അനീതിയെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതിന്റെ നിറം കൂടിയാണ് കറുപ്പ്.രാജ്യത്തിന്റെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ പതാക യു എ ഇ യുടെ നേട്ടങ്ങളുടെയും, നേതൃത്വത്തിന്റെയും അടയാളമാണെന്ന് യു എ ഇ പ്രസിഡണ്ട് ഹിസ് ഹൈനെസ്സ് ഷേക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഓർമിപ്പിക്കുന്നു. ഓർക്കുക മാനവിക സന്ദേശം മുന്നോട്ട് വെക്കുന്ന യു എ ഇ ദേശീയ പതാകയോട് അനാദരവ് കാട്ടിയാൽ 25 വർഷത്തോളം തടവ് ശിക്ഷയും, 5 ലക്ഷം ദിർഹം പിഴയുമാണ് നൽകേണ്ടി വരിക. നീതി, സമാധാനം, സഹിഷ്ണുത, മിതത്വവും തുടങ്ങിയ സന്ദേശങ്ങളുടെ പ്രതീകമാണ് യു എ ഇ യുടെ ദേശീയ പതാക. ഒരു രാജ്യത്തിന്റെ അന്തസ്സിന്റെ അടയാളപ്പെടുത്തലും.

Similar News