നാലു മാസത്തിനുശേഷം യു എ ഇ യിൽ ഇന്ധനവില വർധിപ്പിച്ചു

Update: 2022-11-01 05:45 GMT


അബുദാബി : യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയി.സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 3.13 ദിർഹമായിരിക്കും നവംബർ മാസത്തെ നിരക്ക്. ഡീസലിന്റെ വിലയിൽ 25 ഫിൽസ് ആണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഡീസൽ വില 3.76 ദിർഹത്തിൽ നിന്ന് നാലു ദിർഹം ഒരു ഫിൽസ് ആയി. തുടർച്ചയായി നാലു മാസം വില കുറച്ച ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിപ്പിക്കുന്നത്. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

Similar News