പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്; അജ്ഞാത സന്ദേശങ്ങള്‍ തടയും

Update: 2024-08-18 13:25 GMT

സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾ തട്ടിപ്പുകളില്‍ വീഴാതിരിക്കാനാണ് വാട്‌സ്ആപ്പ് ഈ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്‌. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.

അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സ്വകാര്യത ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും. ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തില്ല.

അജ്ഞാത സന്ദേശങ്ങള്‍ ഒരു നിശ്ചിത പരിധി കവിയുകയാണെങ്കില്‍ തടയും. സ്പാം പരിമിതപ്പെടുത്തി ഡിവൈസിന്റെ പെര്‍ഫോര്‍മെന്‍സ് മെച്ചപ്പെടുത്താനും ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

Tags:    

Similar News