സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ജിദ്ദ എയർപോർട്ട്

Update: 2023-04-28 07:00 GMT

വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി.

സംസം ജലവുമായി ജിദ്ദ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:

  • രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതായി വിമാനത്താവള അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ ക്യാബിൻ ലഗേജിൽ ഉൾപ്പെടുത്തി വേണം സംസം ജലം കൊണ്ടു പോകേണ്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
  • ഇത്തരത്തിൽ കൈവശം കരുതുന്ന സംസം ജലത്തിന്റെ കുപ്പികൾ പ്രധാന വില്പനകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതായിരിക്കണമെന്ന് നിർബന്ധമാണ്.
  • സംസം ജലത്തിന്റെ അഞ്ച് ലിറ്റർ കുപ്പികൾ മാത്രമാണ് ഇത്തരത്തിൽ അനുവദിക്കുന്നത്.
  • വിമാനത്താവളത്തിലൂടെ മടങ്ങുന്ന ഓരോ തീർത്ഥാടകർക്കും (നുസൂക് ആപ്പിലൂടെ ലഭിച്ചിട്ടുള്ള ഉംറ രജിസ്ട്രേഷൻ തെളിവ് ഹാജരാക്കേണ്ടതാണ്) ഇത്തരത്തിലുള്ള ഒരു കുപ്പി കൈവശം കരുതുന്നതിന് മാത്രമാണ് അനുമതി.

Tags:    

Similar News