സൗ​ദി​യി​ൽ ചരക്കുലോറികൾക്ക് പ്ര​വേ​ശി​ക്കാ​ൻ നാ​ല്​ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി

Update: 2024-09-26 04:36 GMT

പു​റ​ത്തു​നി​ന്നു​ള്ള ച​ര​ക്കു​ലോ​റി​ക​ൾ സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​നു​ള്ളി​ൽ ഓ​ടു​ന്ന​തി​നും ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി നാ​ല്​ നി​ബ​ന്ധ​ന​ക​ൾ നി​ശ്ച​യി​ച്ചു. നി​ബ​ന്ധ​ന​ക​ൾ ചു​വ​ടെ പ​റ​യു​ന്ന​ത്​ ​പ്ര​കാ​ര​മാ​ണ്​:

1. രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​​മ്പോ​ൾ bayan.logisti.sa പ്ലാ​റ്റ്​​ഫോം വ​ഴി പെ​ർ​മി​റ്റ്​ നേ​ട​ണം

2.​ ലോ​ഡു​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷം ആ ​സ്ഥ​ല​ത്ത്​ നി​ന്നും തി​രി​ച്ചു​പോ​കു​ന്ന റൂ​ട്ടി​ലെ മ​റ്റ്​ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മാ​ത്ര​മേ ച​ര​ക്ക്​ ക​യ​റ്റാ​വൂ

3. സൗ​ദി​യി​ലെ ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ച​ര​ക്കു​നീ​ക്ക​ത്തി​ന്​ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടി​ല്ല, അം​ഗീ​കൃ​ത ഭാ​ര പ​രി​ധി​ക​ൾ പാ​ലി​ക്ക​ണം

4. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ചു​മ​ത്തി​യ പി​ഴ​ക​ൾ ക​ര അ​തി​ർ​ത്തി പോ​സ്​​റ്റു​ക​ൾ വ​ഴി സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തു​പോ​കു​ന്ന​തി​നും മു​മ്പാ​യി അ​ട​ച്ചി​രി​ക്ക​ണം

സൗ​ദി​യി​ലേ​ക്ക്​ വ​രു​ന്ന പു​റ​ത്തു​നി​ന്നു​ള്ള ട്ര​ക്കു​ക​ൾ രാ​ജ്യ​ത്തെ ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ, ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ത്തെ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പൊ​തു​നി​ര​ത്തു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​പാ​ലി​ക്കു​ന്ന​തി​നും ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ൽ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള സം​ഭാ​വ​ന​ക്ക്​ പു​റ​മേ​യാ​ണി​തെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Similar News