സൗ​ദി അറേബ്യയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്

Update: 2024-07-04 09:26 GMT

സൗ​ദി അറേബ്യയിൽ​ സ്വ​ദേ​ശി വ​നി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ നാ​ലു ല​ക്ഷ​ത്തി​ലേ​റെ യു​വ​തി​ക​ളാ​ണ്​ പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 2021 പ​കു​തി​ക്ക്​ ശേ​ഷം ഈ ​വ​ർ​ഷം ആ​ദ്യം വ​രെ​യു​ള്ള കാ​ല​ത്ത് 4,15,978 സൗ​ദി വ​നി​ത​ക​ള്‍ക്കാ​ണ് ജോ​ലി ല​ഭി​ച്ച​ത്. ഇ​തോ​ടെ ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ന്‍ഷു​റ​ന്‍സി​ല്‍ (ഗോ​സി) ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്വ​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ര്‍ 10,96,000 ഓ​ള​മാ​യി. 2021 ര​ണ്ടാം പാ​ദ​ത്തി​ല്‍ ഗോ​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്വ​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ര്‍ 6,80,000 ആ​യി​രു​ന്നു.

മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ ഗോ​സി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ദി വ​നി​ത ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 61.17 ശ​ത​മാ​നം എ​ന്ന തോ​തി​ല്‍ ഉ​യ​ര്‍ന്നു. തു​ട​ര്‍ച്ച​യാ​യി 33 മാ​സ​ത്തി​ലാ​ണ്​ വ​നി​ത ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​ത്. 2021 ഒ​മ്പ​താം മാ​സം മു​ത​ൽ വ​നി​ത ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​രാ​ന്‍ തു​ട​ങ്ങു​ക​യും ഈ ​വ​ര്‍ഷം ആ​ദ്യ പാ​ദ​ത്തോ​ടെ സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ടു​ക​യും ചെ​യ്​​തു.

ഇ​ക്കാ​ല​യ​ളി​ല്‍ സൗ​ദി പു​രു​ഷ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 20.89 ശ​ത​മാ​നം തോ​തി​ല്‍ മാ​ത്ര​മാ​ണ് ഉ​യ​ര്‍ന്ന​ത്. മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ 2,89,000 ഓ​ളം സൗ​ദി​ക​ള്‍ പു​തു​താ​യി തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഈ ​വ​ര്‍ഷം ആ​ദ്യ പാ​ദ​ത്തെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗോ​സി​യി​ൽ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത 16.7 ല​ക്ഷ​ത്തോ​ളം സൗ​ദി പു​രു​ഷ ജീ​വ​ന​ക്കാ​രു​ണ്ട്.

Tags:    

Similar News