ഖത്തർ വിസ സെന്ററിലെ കണ്ണ് പരിശോധന ട്രാഫിക് സിസ്റ്റവുമായി ബന്ധിപ്പിച്ചു

Update: 2024-07-04 10:18 GMT

ഡ്രൈ​വ​ർ​മാ​രാ​യി ഖ​ത്ത​റി​ൽ ജോ​ലി​ക്കെ​ത്തു​ന്ന ​വി​ദേ​ശി​ക​ൾ സ്വ​ന്തം നാ​ട്ടി​ലെ ഖ​ത്ത​ർ വി​സ സെ​ന്റ​റു​ക​ളി​ൽ ക​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഖ​ത്ത​റി​ലെ​ത്തി​യാ​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഖ​ത്ത​ർ വി​സ സെ​ന്റ​റു​ക​ളി​ലെ നേ​ത്ര പ​രി​ശോ​ധ​ന ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ന്റെ ലൈ​സ​ൻ​സി​ങ് സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദേ​ശി​ക​ളെ ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ വി​സ സെ​ന്റ​ർ സ്ഥാ​പി​ച്ച​ത്. കൊ​ച്ചി​യി​ല​ട​ക്കം ഇ​ന്ത്യ​യി​ൽ ഏ​ഴ് ഖ​ത്ത​ർ വി​സ സെ​ന്റ​റു​ണ്ട്. ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​ദേ​ശ ഏ​ജ​ൻ​സി വ​ഴി​യാ​ണ്​ ഓ​രോ വി​ദേ​ശ രാ​ജ്യ​ത്തെ​യും ക്യു.​വി.​സി​ക​ൾ ന​ട​ത്തു​ന്ന​ത്.

തൊ​​ഴി​​ല്‍ വി​സ​​യി​​ല്‍ ഖ​​ത്ത​​റി​​ലേ​​ക്ക് വ​​രു​​ന്ന​​വ​​രു​​ടെ മെ​​ഡി​​ക്ക​​ല്‍ പ​​രി​​ശോ​​ധ​​ന, ബ​​യോ മെ​​ട്രി​​ക് വി​​വ​​ര​ശേ​​ഖ​​ര​​ണം, തൊ​​ഴി​​ല്‍ ക​​രാ​​ര്‍ ഒ​​പ്പു​​വെ​ക്ക​​ല്‍ എ​​ന്നി​​വ സ്വ​​കാ​​ര്യ ഏ​​ജ​​ന്‍സി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വി​ദേ​ശ​ത്തു​ത​ന്നെ ന​ട​ത്തു​ന്നു.

Tags:    

Similar News