വിദ്യാർത്ഥികൾക്ക് സ്കൂൾ ബസുകൾ നിർബന്ധമാക്കണം; സർക്കാർ സ്കൂൾ അധികൃതർ

Update: 2024-03-15 07:58 GMT

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് സ്കൂ​ൾ ബ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ സ്കൂ​ൾ മാ​നേ​ജ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കാ​നും സ്കൂ​ൾ ബ​സു​ക​ളു​ടെ ഉ​പ​യോ​ഗം സ​ഹാ​യ​ക​മാ​വു​മെ​ന്ന് പ്രാ​ദേ​ശി​ക ദി​ന​പ​ത്ര​മാ​യ ‘അ​ൽ റാ​യ’​യോ​ട് വി​വി​ധ സ്കൂ​ൾ മേ​ധാ​വി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും, അ​തി​രാ​വി​ലെ​യും സ്‌​കൂ​ൾ അ​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കാ​ര​ണ​മാ​കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​കൂ​ൾ ബ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ സ്‌​കൂ​ൾ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 45 ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണെ​ന്നും 55 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് എ​ത്തു​ന്ന​തെ​ന്നും സ്‌​കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി ഒ​രു സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് അ​തി​രാ​വി​ലെ​യും സ്‌​കൂ​ൾ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ലും ഒ​രേ​സ​മ​യം അ​ഞ്ഞൂ​റി​ല​ധി​കം കാ​റു​ക​ളാ​ണ് സ്‌​കൂ​ൾ പ​രി​സ​ര​ത്തെ​ത്തു​ന്ന​ത് ഇ​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​വു​ന്ന​തി​ലൂ​ടെ സ്‌​കൂ​ൾ പ​രി​സ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​ത്ത് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​നും ക​ഴി​യും അ​വ​ർ പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ളു​ടെ യാ​ത്രാ​ഭാ​രം ഒ​ഴി​വാ​ക്കാ​നും, ഒ​ന്നി​ല​ധി​കം ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​ത് വ​ഴി അ​ധി​ക ചെ​ല​വ് കു​റ​ക്കാ​നും ക​ഴി​യു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​രു​ടെ കു​ട്ടി​ക​ൾ​ക്കും സ്‌​കൂ​ൾ ബ​സ് സേ​വ​നം സൗ​ജ​ന്യ​മാ​ണ്. ഉ​യ​ർ​ന്ന സു​ര​ക്ഷ​യാ​ണ് ബ​സു​ക​ളി​ലു​ള്ള​ത്. എ​ല്ലാ സ​മ​യ​വും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 220 റി​യാ​ലാ​ണ് സ്കൂ​ൾ ബ​സ് ഉ​പ​യോ​ഗ​ത്തി​ന് ഓ​രോ ടേ​മി​ലും നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സ്വ​കാ​ര്യ വാ​ഹ​ന ചെ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ള​രെ കു​റ​വാ​ണ്. സ്‌​കൂ​ൾ ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഗ​താ​ഗ​ത​ഫീ​സ് ഇ​ന​ത്തി​ൽ 78 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി​യ​താ​യും പ​റ​ഞ്ഞു.

Tags:    

Similar News