ലേല നടപടികൾക്ക് പുതിയ അപ്ലിക്കേഷനുമായി ഖത്തർ, ആദ്യഘട്ടത്തിൽ ലഭ്യമാവുക സവിശേഷ നമ്പർ പ്ലേറ്റുകൾ
ലേല നടപടികൾക്ക് പുതിയ അപ്ലിക്കേഷനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം നടത്തുന്ന വിവിധ ലേലങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കുള്ള ഏകജാലകമാണ് സൗം എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ. സൗം അപ്ലിക്കേഷൻ വഴി ആദ്യഘട്ടത്തിൽ സവിശേഷ നമ്പർ പ്ലേറ്റുകൾ മാത്രമാണ് ലഭ്യമാകുക.
മന്ത്രാലയം സ്ഥിരമായി നടത്തി വരുന്ന സവിശേഷ നമ്പർ പ്ലേറ്റുകൾക്കുള്ള ലേലം, വാഹനങ്ങൾ, ബോട്ടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, തുടങ്ങി വിവിധ വസ്തുക്കളുടെ ലേലങ്ങൾ ഇനി സൗം വഴിയാകും നടത്തുക. ആദ്യഘട്ടത്തിൽ നമ്പർ പ്ലേറ്റുകൾ മാത്രമാണ് ഇതുവഴി ലഭിക്കുക. മെട്രാഷ് 2 വിലെ വിവരങ്ങൾ തന്നെ നൽകിയാണ് മൊബൈൽ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യേണ്ടത്. ഓട്ടോമേറ്റഡ് ബിഡിങ്, സ്മാർട്ട് സെർച്ച് തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് സൗം ജനങ്ങളിലെത്തുന്നത്.