അറബ് റേഡിയോ ആൻഡ് ടി.വി ഫെസ്റ്റ് ; ഡോക്യുമെന്ററി പുരസ്കാരം ഖത്തറിന്

Update: 2024-07-03 10:17 GMT

‘പ​ല​സ്തീ​ന് പി​ന്തു​ണ’പ്ര​മേ​യ​ത്തി​ൽ തു​നീ​ഷ്യ​യി​ലെ തൂ​നി​സി​ൽ ന​ട​ന്ന 24-മ​ത് അ​റ​ബ് റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഫെ​സ്റ്റി​വ​ലി​ൽ ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​ൻ മൂ​ന്ന് പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. ‘ഖ​ത്ത​റി​ലെ മ്യൂ​സി​യ​ങ്ങ​ൾ’ ത​ല​ക്കെ​ട്ടി​ൽ ഖ​ത്ത​ർ ടി.​വി പ്ര​ദ​ർ​ശി​പ്പി​ച്ച ഡോ​ക്യു​മെ​ന്റ​റി ഒ​ന്നാം സ​മ്മാ​നം നേ​ടി. പ്രോ​ഗ്രാം എ​ക്സ്ചേ​ഞ്ച​സ് ഓ​ഫ് 2023 വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ ടി.​വി ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ‘ശ്ര​ദ്ധേ​യ​രാ​യ അ​റ​ബ് വ്യ​ക്തി​ക​ൾ’ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ റേ​ഡി​യോ ര​ണ്ടാം സ​മ്മാ​നം നേ​ടി. ‘യു​ദ്ധം മാ​ധ്യ​മ​ങ്ങ​ളി​ൽ: ഫ​ല​സ്തീ​ൻ ഒ​രു ഉ​ദാ​ഹ​ര​ണം’ ത​ല​ക്കെ​ട്ടി​ൽ സെ​മി​നാ​ർ ന​ട​ന്നു. അ​റ​ബ് മേ​ഖ​ല​യി​ലെ റേ​ഡി​യോ, ടി.​വി പ​രി​പാ​ടി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്. ശി​ൽ​പ​ശാ​ല​ക​ളും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​ര വി​ത​ര​ണ​വും ശ്ര​ദ്ധേ​യ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്. റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ നി​ർ​മാ​ണ​ത്തി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ൾ തി​രി​ച്ച​റി​യാ​നും വി​ക​സി​പ്പി​ക്കാ​നും പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

Tags:    

Similar News