ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികിയും കരാറിൽ ഒപ്പുവെച്ചു. ഒമാൻ, ഫലസ്തീൻ സർക്കാരുകൾ തമ്മിൽ കൂടിയാലോചനക്കും ഉഭയകക്ഷി സഹകരണത്തിനുമായി കമ്മിറ്റി രൂപീകരിക്കും. കൂടിക്കാഴ്ചയിൽ ഫലസ്തീനില സ്ഥിതിഗതികളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച നടത്തി.
ഫലസ്തീനിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള അറബ്, അന്താരാഷ്ട്ര ശ്രമങ്ങളുടെ മുന്നോട്ടുള്ള വഴികളും യോഗം അവലോകനം ചെയ്തു. ഇസ്രായേൽ കുടിയേറ്റം തടയാൻ അന്താരാഷ്ട്ര സമൂഹം എന്തുചെയ്യണമെന്നും യോഗം ചർച്ച ചെയ്തു.