മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ഏപ്രിലിൽ കെജ്രിവാളിനെ ഇതേ കേസിൽ ഒൻപത് മണിക്കൂർ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.
ആം ആദ്മി പാർട്ടി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം.പി. സഞ്ജയ് സിങ് എന്നിവർ മദ്യനയക്കേസിൽ നിലവിൽ ജയിലിലാണ്. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി മണിക്കൂറുകൾക്കകമാണ് കെജ്രിവാളിനെതിരായ സമൻസ്.