നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്

former MP

Update: 2023-08-11 13:22 GMT

നടിയും ബിജെപി മുൻ എം പിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തീയേറ്റര്‍ ജീവനക്കാരുടെ ഇ എസ്‌ ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ. അയ്യായിരം രൂപ പിഴയും അടയ്ക്കണം.ജയപ്രദയെ കൂടാതെ മറ്റു രണ്ട് പേരെയും കോടതി ശിക്ഷിച്ചു. അണ്ണാശാലയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇ എസ്‌ ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിവിതം പിടിച്ചെടുത്തിട്ടും ഇ എസ് ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നാണ് പരാതി.

Tags:    

Similar News