തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബ രാം ദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

Update: 2024-03-19 08:01 GMT

ബാബ രാംദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി. ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് നിർദേശം നൽകിയത്.

പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവെ, രാ​ജ്യ​ത്തെ​യാ​കെ പ​റ​ഞ്ഞ് പ​റ്റി​ക്കു​മ്പോ​ൾ കേ​ന്ദ്രം വി​ഷ​യ​ത്തി​ൽ ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പറഞ്ഞ് കോ​ട​തി കേന്ദ്രത്തെ വിമർശിച്ചിരുന്നു. സ​ർ​ക്കാ​ർ ക​ണ്ണ​ട​ച്ചി​രി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​വ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബെ​ഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News