ഡൽഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

Update: 2024-04-15 10:24 GMT

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി. 23 വരെയാണ് കാലാവധി നീട്ടിയത്. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. നേരത്തെ ഇ.ഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഹരജി ഉടൻ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു.

ഇ.ഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഹർജി ഉടൻ പരിഗണിക്കില്ല. ഈ മാസം 29നുശേഷമേ ഹർജി പരിഗണിക്കൂവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഹർജിയിൽ കോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

രേഖകൾ പരിശോധിക്കാതെ ഉടൻ തീരുമാനമെടുക്കാനാവില്ലെന്നാണ് കെജ്‌രിവാളിന്റെ ഹരജിയിൽ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കണമെന്നും രാജ്യം മുഴുവൻ സഞ്ചരിക്കണമെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇതിനെ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർക്കുകയായിരുന്നു.

Tags:    

Similar News