ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാൻ കെജ്രിവാൾ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകൾ ഡൽഹി പോലീസ് തടഞ്ഞതായും പാർട്ടി ആരോപിച്ചു.
നവംബർ രണ്ടിനും ഡിസംബർ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായില്ല.