ഉത്തരേന്ത്യയില്‍ അതിശൈത്യത്തിനെ തുടര്‍ന്നുള്ള മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്‌ന്നേക്കുമെന്നും മുന്നറിയിപ്പ്.
...........................
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സയിദ് ആല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രഥമ വനിത മിഷേല്‍ ഹെര്‍സോഗുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.
..............................
കേന്ദ്ര നിര്‍ദേശം തള്ളി, ഹരിയാനയിലെ ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക് ധരിക്കാതെ രാഹുല്‍ ഗാന്ധി. വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത്് ജോഡോ യാത്രയ്ക്കെതിരെ കേന്ദ്രം ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്.
............................
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി നീക്കം. ദില്ലി മദ്യനയ കേസിലെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം.
..............................
തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ തോറ്റ വിദ്യാര്‍ഥികളും ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ മുഴുവന്‍ കുട്ടികളും സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കി. രണ്ടാം വര്‍ഷ പരീക്ഷ തോറ്റിട്ടും ചടങ്ങില്‍ പങ്കെടുത്ത ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് സര്‍ട്ടിഫിക്കറ്റ് തിരുച്ചുനല്‍കിയത്.
...............................
കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഇന്ന് രാത്രി എട്ട് മണി മുതല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം. രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂര്‍ണമായും ഒഴിച്ചിടുന്നത്.
..............................
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കി യുഎഇ . ഗള്‍ഫ് മേഖലയുടെ പരസ്പര ബന്ധത്തെ സൂചിപ്പിക്കുന്നതാണ് സ്റ്റാമ്പ്
...........................
ദുബായിലെ ഗതാഗതസൗകര്യങ്ങള്‍ ലോകനിലവാരത്തിലേക്ക് എത്തിക്കാന്‍ ദുബായില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു...സുസ്ഥിരത, ആരോഗ്യം, സുരക്ഷ ഉപഭോക്തൃ സംതൃപ്തി തുടങ്ങിയ പ്രധാന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് നൂതനവുമായ സംവിധാനമെന്ന് അധികൃതര്‍.
..............................
സുല്‍ത്താന്‍ ബത്തേരി പൂമലയില്‍ കടുവയുടെ ആക്രമണം. പ്രദേശവാസികളായ രണ്ട് പേരുടെ 4 ആടുകള്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
.......................
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവിന് ഗുരുതര പരിക്ക്. കായംകുളം നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ഗായത്രി തമ്പാനാണ് ഗുരുതരമായി പരിക്കേറ്റത്.