വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-08 10:01 GMT

ഭൂമിയുടെ ഭാവി നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് യുഎഇ പ്രസിഡന്റ് ഹിസൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് നഹിയാന്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ യുഎഇ ലോകത്തെ സഹായിക്കുമെന്നും ലോകത്തിന് ആവശ്യമുള്ള കാലത്തോളം എണ്ണയും പ്രകൃതിവാതകവും നല്‍കേണ്ടത് യുഎഇയുടെ ഉത്തരവാദിത്വമാണ് അദ്ദേഹം പറഞ്ഞു ഈജിപ്തിലെ ശറമുല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഷേക്ക് മുഹമ്മദ് ബിന്‍ സായി ദ് അല്‍ നഹിയാന്‍

....................................

വരുന്ന വെള്ളിയാഴ്ച മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ജുമുഅയ്ക്ക് 10 മിനിറ്റ് മുന്‍പാണ് പ്രാര്‍ഥന നടത്തേണ്ടത്.

.......................

കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയതോടെ അബുദാബിയിലെ ഷോപ്പിങ് മാളുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. ഗ്രീന്‍ പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്‌കാനര്‍ പരിശോധന കഴിഞ്ഞ മാസം 14 മുതലും പിന്‍വലിച്ചതോടെയാണ് സന്ദര്‍ശകര്‍ ഏറിയത്. മുന്‍പ് പ്രവേശന നിബന്ധനകള്‍ മൂലം ഷോപ്പിങ് മാളുകളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

ആരാധനാലയങ്ങളില്‍ മാസ്‌ക് നിബന്ധനയും പിന്‍വലിച്ചു. അകലം പാലിക്കല്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതോടെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇനി കൂടുതല്‍ സജീവമാകും.

.......................

യുഎഇയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ ഗോള്‍ഡന്‍ വീസകള്‍ ഇഷ്യൂ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നല്‍കിയ വീസകളുടെ എണ്ണത്തില്‍ 35% വര്‍ധനയുണ്ട്.ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍, നിക്ഷേപകര്‍, ശാസ്ത്ര, സാങ്കേതിക, കലാസാംസ്‌കാരിക മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍, സ്വയം സംരംഭകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കാണ് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ദീര്‍ഘകാല വീസ നല്‍കുന്നത്.

.....................

ദുബായ് ഡൗണ്‍ ടൗണിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ആര്‍ക്കും പരുക്കില്ല. സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഇമാറിന്റെ 35 നില 8 ബൊള്‍വാഡ് വോക് റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇന്നു പുലര്‍ച്ചെ 3.11നായിരുന്നു അഗ്‌നിബാധ. അഞ്ചു മണിയോടെ തീ നിയന്ത്രണവിധേയമാക്കി.

........................

അമിതമായി കടം വാങ്ങുകയും അനാവശ്യ വായ്പകള്‍ എടുക്കുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ്. വരുമാനത്തിന് ആനുപാതികമായി ചെലവ് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. കടം പെരുകുന്നത് സാമൂഹിക, സാമ്പത്തിക, മാനസിക സമ്മര്‍ദങ്ങള്‍ക്കിടയാക്കും. ഇതു കുടുംബത്തിന്റെ ശിഥിലീകരണത്തിന് കാരണമാകുമെന്നും ഓര്‍മിപ്പിച്ചു. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ സിറ്റിസണ്‍സ് ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്‌സ് സംഘടിപ്പിച്ച മജാലിസ്‌ന ബോധവല്‍ക്കരണ പരിപാടിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്.

.......................

കുവൈത്ത് സിറ്റിന്മ വര്‍ക് പെര്‍മിറ്റിനായി ഇനി തൊഴില്‍ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിര്‍ബന്ധം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാവും.എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തില്‍ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാര്‍ട് സംവിധാനം ഒരുക്കും. പരീക്ഷണാര്‍ഥം ആദ്യഘട്ടത്തില്‍ 20 തൊഴില്‍ വിഭാഗങ്ങളില്‍ നിയമം നടപ്പാക്കും. തുടര്‍ന്ന് മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കും.

........................


ഫിഫ ഖത്തര്‍ ലോകകപ്പിന് ഇനി 12 നാള്‍.കപ്പിനുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു 26 അംഗങ്ങള്‍ അടങ്ങിയ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത് 39 വയസ്സുള്ള ഡാനിയല്‍ ആല്‍ബസിനെ പ്രതിരോധനിരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മുന്നേറ്റ നിരയില്‍ സൂപ്പര്‍താരം നെയ്മര്‍ ഉണ്ട്

........................

ലോകകപ്പ് ആരാധകര്‍ക്ക് ഖത്തറിന്റെ സമുദ്രയാന പൈതൃകം അടുത്തറിയാന്‍ 12-ാമത് കത്താറ രാജ്യാന്തര പായ്ക്കപ്പല്‍ മേളയ്ക്ക് 19ന് തുടക്കമാകും. ഖത്തറിന് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഇറാഖ്, യമന്‍, തുര്‍ക്കി, ഇന്ത്യ, താന്‍സാനിയ എന്നീ 8 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.ലോകകപ്പ് പ്രമാണിച്ച് ഇത്തവണ മേള ഒരു മാസം നീളും. മേളയുടെ ഭാഗമായി വ്യത്യസ്തങ്ങളായ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഖത്തറിന്റെ മീന്‍പിടിത്തം, മുത്തുവാരല്‍ തുടങ്ങിയ സമുദ്രയാന പൈതൃകം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പായ്ക്കപ്പലുകളുടെ മേള നടത്തുന്നത്.

...............................

ലോകകപ്പ് ആരാധകര്‍ക്ക് താമസമൊരുക്കാന്‍ 2,500 അവധിക്കാല വസതികള്‍ക്ക് ലൈസന്‍സ് നല്‍കി ഖത്തര്‍ ടൂറിസം. 2,500 അവധിക്കാല വസതികളിലായി ആറായിരത്തിലധികം മുറികളാണുള്ളത്. 2,500 വസതികളില്‍ 1,800 അപ്പാര്‍ട്മെന്റുകളും 700 വില്ലകളുമാണ്.ഇവ ഭൂരിഭാഗവും പേള്‍ ഖത്തറിലും ലുസെയ്ല്‍ സിറ്റിയിലുമാണെന്ന് ഖത്തര്‍ ടൂറിസം ടൂറിസ്റ്റ് ലൈസന്‍സിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി. ലൈസന്‍സ് അനുവദിച്ചതില്‍ നൂറിലധികം പാര്‍പ്പിട യൂണിറ്റുകള്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായാണ്. നാലംഗ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഉചിതമായ 600 പാര്‍പ്പിട യൂണിറ്റുകളുമുണ്ടെന്ന് അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി

...................

ഖത്തറില്‍ കര്‍വ ബസുകള്‍, ടാക്സികള്‍, ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ, ലുസെയ്ല്‍ ട്രാം എന്നീ പ്രധാന പൊതുഗതാഗത സംവിധാനങ്ങളെ അടിസ്ഥാനമാക്കി ഗതാഗത സേവനങ്ങള്‍ ഒരുങ്ങുന്നു. പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായാണു പദ്ധതികള്‍ നടപ്പിലാക്കുന്നത്.

....................

ദുരൂഹ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നിന്നും കാണാതായബാലികയെ കണ്ടെത്തി. മ്യാന്‍മര്‍ സ്വദേശിയായ ബാലികയെയാണ് കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

......................

രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കാനറാ ബാങ്ക്.നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കാനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് ജില്ലകളിലാണ് ലോണ്‍ മേള സംഘടിപ്പിക്കുന്നത് . നവംബര്‍ 10,11 തീയതികളില്‍ കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് മേള നടക്കുക.

....................

പുകവലി തടഞ്ഞ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഈജിപ്ഷ്യന്‍ യുവാക്കള്‍. കുവൈത്തില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച ഈജിപ്ഷ്യന്‍ പ്രവാസികള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

.......................

കുവൈത്തില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയ ഏഷ്യന്‍ പ്രവാസി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ ആര്‍ട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്.

.......................

കമ്പനി ഗോഡൗണില്‍ നിന്നും 40 കര്‍ട്ടന്‍ പിച്ചള ലോഹം കവര്‍ന്ന കേസില്‍ ഏഷ്യന്‍ യുവാക്കള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും മൂന്ന് മാസം തടവു ശിക്ഷയും വിധിച്ച് ദുബായ് കോടതി . പബ്ലിക് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതികള്‍ അല്‍ കൂസിലെ വ്യവസായ മേഖലയിലെ 4 ആം വിഭാഗത്തിലെ ഗോഡൗണിലാണ് കവര്‍ച്ച നടത്തിയത് .

.......................

ഒമാനിലേക്ക് സമുദ്രമാര്‍ഗം 18 ലക്ഷം ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍. ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്. സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയ ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.

.......................

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. താനൂര്‍ മോര്യ സ്വദേശി വിജയ നിവാസില്‍ ബാബു പൂഴിക്കല്‍ ആണ് മരിച്ചത്.59 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയില്‍ പര്‍ചേസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.

Similar News