ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 786 പോയിന്‍റ് ഉയര്‍ന്ന് 60746 ലാണ് ക്ലോസ് ചെയ്തത്. ദേശീയ സൂചിക നിഫ്റ്റി 225 പോയിന്‍റ് ഉയര്‍ന്ന് 18012 ല്‍ ക്ലോസ് ചെയ്തു. രാവിലെയും നേട്ടത്തിലാണ് വിപണി വ്യാപാകം തുടങ്ങിയത്. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കിയാണ് ഇന്ത്യന്‍ വിപണി മുന്നേറിയത്.
..............
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37280 രൂപയും ഒരു ഗ്രാമിന് 4660 രൂപയുമായി.
യുഎഇ ല്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 187 ദിര്‍ഹം. 24 ക്യാരറ്റ് 199.25 ദിര്‍ഹം.
................
ഇന്ത്യന്‍ രൂപയില്‍ ഇടിവ്. യു എസ് ഡോളറിനെതിരെ രാവിലെ മുന്നേറിയ രൂപ വ്യാപാരം അവസാനിക്കുമ്പോൾ 30 പൈസ താഴ്ന്ന് 82 രൂപ 77 പൈസയിലെത്തി. 82.47 എന്ന നിലയില്‍ ഓപ്പണ്‍ ചെയ്തു രൂപ പിന്നീട് ഇടിയുകയായിരുന്നു.
ഒരു യുഎഇ ദിർഹം 22 രൂപ, 54 പൈസ
1000 ഇന്ത്യൻ രൂപ യ്ക്ക് 44 ദിർഹം 36 ഫിൽസ്
ഒരു ഖത്തർ റിയാൽ 22 രൂപ 74 പൈസ
ഒരു ഒമാനി റിയാൽ 215 രൂപ.4 പൈസ
ഒരു സൗദി റിയാൽ 22 രൂപ 4 പൈസ
ഒരു ബഹ്‌റൈൻ ദിനാർ 219 രൂപ59 പൈസ
ഒരു കുവൈറ്റ് ദിനാർ 267 രൂപ 36 പൈസ
..................
രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കാനറാ ബാങ്ക്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.25 ശതമാനം മുതൽ 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് ഏഴര ശതമാനം പലിശയും വാഗ്ദാനം ചെയുന്നു.
............
ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ആഭ്യന്തര ഓഹരികൾ തുടർച്ചയായി രണ്ടാഴ്ചയോളം കുതിച്ചുയർന്നതോടെ അദാനിയുടെ സമ്പത്തിൽ വൻ വർദ്ധനവുണ്ടായി. 314 മില്യൺ ഡോളറിന്റെ കുതിപ്പാണ് അദാനിയുടെ വരുമാനത്തിൽ ഉണ്ടായത്. ഇതോടെ 131.9 ബില്യൺ ഡോളറായി അദാനിയുടെ ആകെ ആസ്തി.
.............
യുഎഇല്‍ നികുതി അടയ്ക്കാൻ നവീന ഓൺലൈൻ പോർട്ടൽ സജ്ജമാക്കി ഫെഡറൽ ടാക്‌സ് അതോറിറ്റി. നേരത്തെ അറിയിച്ചതനുസരിച്ച് ഇ-ദിർഹം സംവിധാനം നിർത്തലാക്കി. മൂല്യവർധിത നികുതി, എക്‌സൈസ് നികുതി, മറ്റു നികുതികൾ എന്നിവ നവീന ഓൺലൈൻ പോർട്ടലായ മാഗ്‌നാതിയിലൂടെ അടയ്ക്കാം. സുരക്ഷ ഉറപ്പാക്കി ലളിതമായ നടപടികളിലൂടെ വേഗത്തിൽ ഇടപാട് പൂർത്തിയാക്കാം എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.
..............
യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. 'എല്ലാതരത്തിലുമുള്ള വെരിഫിക്കേഷൻ നടപടികളും ഇപ്പോൾ തന്നെ നവീകരിക്കും' എന്നാണ് ട്വിറ്റര്‍ മേധാവി ഇലോന്‍ മസ്ക് ട്വീറ്റ് ചെയ്തത്. എന്ത് മാറ്റമാണ് വെരിഫിക്കേഷനിലുണ്ടാവുക എന്നത് വ്യക്തമല്ല. അതേസമയം, വെരിഫൈഡ് യൂസറാണെന്ന നീല ടിക്കിന് ചാർജ് ഈടാക്കുമെന്നാണ് വിവരം.
........
ട്വിറ്റര്‍ ഏറ്റെടുത്ത ഇലോന്‍ മസ്കിനെതിരെ അങ്കത്തിനൊരുങ്ങി ട്വിറ്ററിന്റെ സഹസ്ഥാപകൻ ജാക്ക് ഡോർസി. ബ്ലൂ സ്കൈ എന്ന പേരിൽ ഒരു പുതിയ സമൂഹ മാധ്യമം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാക്ക് ഡോർസി എന്നാണ് റിപ്പോർട്ട്. ട്വിറ്ററിന്റെ മുൻ സി ഇ ഒ ആയിരുന്നു ജാക്ക് ഡോർസി. 45 കാരനായ ജാക്ക് ഡോർസി ബ്ലൂ സ്കൈയുടെ ബീറ്റ പതിപ്പ്, ടെസ്റ്റിംഗിന് ഒരുങ്ങുകയാണെന്നാണ് വിവരം.
.............
ഹീറോ സൈക്കിളിന്‍റെ ഇ-സൈക്കിൾ ബ്രാൻഡായ ഹീറോ ലെക്‌ട്രോ H3, H5 മോഡലുകൾ പുറത്തിറക്കി. 27,499 രൂപയും 28,499 രൂപയുമാണ് വില. ഹീറോ ലെക്‌ട്രോയുടെ പുതിയ ഇ-സൈക്കിളിൽ നിരവധി സ്‍മാർട്ട് ഫീച്ചറുകൾ ലഭ്യമാണ്.