വാർത്തകൾ ചുരുക്കത്തിൽ

Update: 2022-12-24 09:07 GMT

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കി മുൻ എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എഫ്‌ഐ നേതാവായി തുടരാൻ യഥാർഥ പ്രായം മറച്ചുവയ്ക്കണമെന്ന് ആനാവൂർ നാഗപ്പൻ നിർദേശിച്ചതായി അഭിജിത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുണ്ട്.

.....................................

ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൽ ഡോക്ടർമാരടക്കം മൂന്ന് പേർക്ക് പരുക്ക്. ബന്ധുക്കൾ സബൈൻ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ആശുപത്രി ഉപകരണങ്ങൾ അടിച്ചുതകർത്തു.

........................................

ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായി ആർടിപിസിആർ ടെസ്റ്റ് നടത്തണം.

......................................

യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഓൺലൈൻ സംവിധാനം ഒരുങ്ങി. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്കു നിയമനം നൽകേണ്ടത്.

.................................

ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള വീസ നടപടികൾ പുന:സ്ഥാപിച്ചു. ഓൺ അറൈവൽ വീസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം.

..............................

ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിൽ ഇനിമുതൽ പാസ്വേർഡ് ഷെയറിങ് നടക്കില്ല. ഇനിമുതൽ സ്വന്തം വീട്ടിലുള്ളവർ അല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിർത്തലാക്കാൻ നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

......................................

മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.

....................................

ഡിസംബർ 20 വരെ ചൈനയിൽ 25 കോടി പേർക്ക് കോവിഡ് ബാധിച്ചതായി കണക്കുകൾ. ചൈനീസ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതർ തയ്യാറാക്കിയ കണക്കുകൾ സിഎൻഎൻ പുറത്തുവിട്ടു.

........................................

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക.  പ്രതികൂല കാലവസ്ഥയെ തുടർന്ന് 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പതിനഞ്ചുലക്ഷ്‌ത്തോളം പേർക്ക് വൈദ്യുതിമുടങ്ങുകയും ആറായിരത്തോളം ഫ്ലൈറ്റുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

.......................................

പാലാ എംഎൽഎ മാണി സി.കാപ്പന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരിച്ചു. രാത്രി 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം

Similar News