വാർത്തകൾ ചുരുക്കത്തിൽ

Update: 2022-12-23 07:54 GMT


ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച, 2016ലെ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ജനുവരി രണ്ടിനു വിധി പറയും. ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

.............................

ആറളം ഫാം നാലാം ബ്ലോക്കിൽ വീണ്ടും ഭീതി വിതച്ച് കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് പരിശോധന തുടങ്ങി.

....................................

കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്സിനും ജനങ്ങളിലേക്ക്. കേന്ദ്രസർക്കാർ അംഗീകാരം നൽകിയ കോവിഡ് നേസൽ വാക്സിൻ കോവിൻ അപ്പിൽ ഉടൻ തന്നെ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

.....................................

സംസ്ഥാനത്ത് പാചകത്തിന് ഒരിക്കൽ ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ പരിശോധനയും നടപടികളും കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. തട്ടുകടകൾ ഉൾപ്പെടെയുള്ളവയിൽ മിന്നൽപരിശോധന നടത്താൻ തീരുമാനിച്ചു.

.....................................

രാജ്യാന്തര ബഹിരാകാശനിലയത്തിലെ യാത്രികരെ തിരിച്ചുകൊണ്ടുവരാൻ കാലി സോയൂസ് പേടകം അയയ്ക്കുന്ന കാര്യം റഷ്യൻ ബഹിരാകാശ ഏജൻസി പരിഗണിക്കുന്നു.ബഹിരാകാശ നിലയത്തോടൊപ്പം ഘടിപ്പിച്ചിട്ടുള്ള പേടകത്തിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നു യാത്രികരെ തിരികെ കൊണ്ടുവരാൻ പുതിയ പേടകം അയയ്ക്കുന്നത് റഷ്യ പരിഗണിക്കുന്നത്.

..................................

റഷ്യൻ കൂലിപ്പട്ടാള സംഘമായ വാഗ്്‌നർ ഗ്രൂപ്പിന് ഉത്തര കൊറിയ റോക്കറ്റുകളും മിസൈലുകളും അടക്കമുള്ള ആയുധങ്ങൾ വിറ്റതായി ആരോപിച്ച് അമേരിക്ക. യുക്രെയ്‌നിലെ ഉപയോഗത്തിനായി സംഘത്തിന് ഉത്തരകൊറിയ ആയുധം വിറ്റെന്ന ആരോപണം ഇരുകൂട്ടരും നിഷേധിച്ചിട്ടുണ്ട്.

.............................................

യുക്രെയ്‌നുമായുള്ള സംഘർഷത്തെ കുറിച്ച് ആ്ദ്യമായി യുദ്ധം എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ.യുദ്ധം ആരംഭിച്ച് പത്തുമാസം പിന്നിടുന്ന ഇതുവരെ പുടിൻ യ്‌ക്രെയ്ൻ സ്ംഘർഷത്തെ പ്രത്യേക സൈനിക നടപടി എന്നുമാത്രമേ അഭിസംബോധന ചെയ്തിരുന്നുള്ളു.

.........................................

2021 ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ മന്ദിരത്തിലെ അരാജകത്വത്തിന്റെയും അക്രമ്ത്തിന്റെയും ഉത്തരവാദിയായ ഡോണൾഡ് ട്രംപിനെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തണമെന്ന് അന്വേഷണസമിതിയുടെ റിപ്പോർട്ടിൽ ശുപാർശ. 845 പേജുള്ള റിപ്പോർട്ടിലെ 11 ശുപാർശകളിൽ ഒന്നാണിത്.

...........................................

9.ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ചേരാനല്ലൂർ വിഷ്ണുപുരം വേണാട്ട് വീട്ടിൽ കണ്ണൻ എന്ന ബാബുരാജിനെയും ബേക്കറി കത്തിച്ചതിനു പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

.............................................

യുഎഇയിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന ഈ പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധം.

Similar News