പന്തളത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഫോൺ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിലായി . പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണആത്മഹത്യ ചെയ്ത സംഭവത്തിൽ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്.
.................................
അമ്പലപ്പുഴയ്ക്കടുത്ത് പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ കുടുംബാംഗങ്ങളും ടെക്‌നിഷ്യനും അടക്കം നാലുപേർക്ക് പൊള്ളലേറ്റു. കരുമാടി അജേഷ് ഭവനം ആന്റണിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിന്റെ അടുക്കളയിൽ സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു് സംഭവം.
.................................
ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയർലൈൻസ് ഈ വർഷം ആദ്യപകുതിയിൽ മികച്ച ലാഭമുണ്ടാക്കി.4.2 ബില്യൺ ദിർഹത്തിന്റെ ലാഭമാണ് നേടിയിട്ടുള്ളത്
.................................
ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരന് ക്രൂരമർദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപനാണ് നിറമൺകരയിൽവെച്ച് രണ്ടു സ്‌ക്ൂട്ടർ യാത്രക്കാരുടെ ക്രൂരമർദനമേറ്റത്.
.................................
ഇടുക്കി അടിമാലിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി ആരോപണം. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
.................................
സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 11 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്.
.................................
എഫ്ഐആർ ഉണ്ട് എന്നതിന്റെ പേരിൽ ഓഫർ ലെറ്റർ നിഷേധിക്കപ്പെട്ട യുവതിക്ക് നിയമനം നൽകാൻ കാനറാ ബാങ്കിനു നിർദേശം നൽകി പഞ്ചാബ് ഹരിയാന ഹൈക്കോടതി.സംഭവിച്ചു എന്നു പറയപ്പെടുന്ന കാര്യത്തിന്റെ പ്രാഥമിക വിവരണം മാത്രമാണ് എഫ്ഐആർ എന്ന് ജസ്റ്റിസ് രാജ്ബിർ ശെരാവത് ചൂണ്ടിക്കാട്ടി.
.................................
ചികിൽസിക്കാനാകാത്ത കാൻസറുകളെ ഭേദമാക്കാൻ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പുനക്രമീകരിക്കുന്ന പരീക്ഷണം വിജയത്തിലേക്കെന്ന് യുറോപ്യൻ ശാസ്ത്രജ്ഞർ. പതിനാറ് രോഗികളിൽ നടത്തിയ പരീക്ഷണങ്ങളിൽ വൻ മുന്നേറ്റമെന്നും വിശദീകരണം
.................................
റഷ്യ പിൻവാങ്ങുന്ന കെർസോണിലെ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയതായി യുക്രെയ്ൻ. കെർസോണിൻറെ വടക്കുഭാഗത്തുള്ള തന്ത്രപ്രാധാന്യമുള്ള പട്ടണം തിരിച്ചുപിടിച്ചതായും യുക്രെയ്ൻ സൈന്യം.
.................................
കൊടിതോരണങ്ങൾ കെട്ടുന്നതിൽനിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കാൻ മന്ത്രി കെ കൃഷ്ണൻ കുട്ടി. ഫുട്ബോൾ ആവേശത്തിൽ ചെയ്യുന്ന പ്രവൃത്തി അപകടം വിളിച്ചുവരുത്തുമെന്ന്, ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മന്ത്രി പറഞ്ഞു.