തിരുവനന്തപുരം നഗരസഭ മേയറുടെ പേരിലുള്ള ശുപാര്‍ശ കത്തന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലര്‍ ഡി ആര്‍ അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അതേസമയം, വിവാദ കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
.......................
ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ് പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒപ്പിട്ടില്ലെങ്കില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതില്‍ താമസമെന്ന് ആരോപണം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാനും രാജ്ഭവ് ആലോചനയുണ്ട്
........................
തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദ?ഗിരിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. പ്രകാശിന്റെ ദുരൂഹമരണത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കല്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍. ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
...................
പ്രദേശവാസികള്‍ തന്നെയാകും അക്രമം നടത്തിയതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നതായി സന്ദീപനാന്ദഗിരി.അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ടായിട്ടുണ്ട്. പ്രതിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണംമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നിലെന്ന്് അന്നും ഇന്നും വ്യക്തമാക്കിയിരിന്നതായും സന്ദീപാനന്ദ?ഗിരി ് പ്രതികരിച്ചു.
..................
നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്. സജിത്, ലിന്റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിന് ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോര്‍ട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളില്‍ വിചാരണ
........................
വാളയാര്‍ പീഡന കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
............................
ഇക്വറ്റോറിയല്‍ ഗിനിയല്‍ തടവിലായ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയില്‍. രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 ഇന്ത്യക്കാര്‍ എക്വറ്റോറിയല്‍ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തില്‍ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത് ഇവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. എല്ലാവരുടെയും പാസ്‌പോര്‍ട്ട് സൈന്യം ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേ സമയം ഹീറോയിക്ക് ഇഡുന്‍ എന്ന ചരക്കു കപ്പലില്‍ മലയാളി ചീഫ് ഓഫീസര്‍ സനു ജോസും മറ്റ് ഒന്‍പത് ഇന്ത്യക്കാരും തുടരുന്നുണ്ട്. തങ്ങളുടെ മോചനത്തിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പല്‍ ജീവനക്കാരുടെ ആവശ്യം
.....................
മ്യാന്‍മറില്‍ സായുധസംഘത്തിന്റെ തടവിലായിരുന്നവരില്‍ മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ നാട്ടിലെത്തി. പാറശാല സ്വദേശി വൈശാഖ് രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ചെന്നൈയില്‍ എത്തിയത്. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ആദ്യ മലയാളിയാണ് വൈശാഖ്. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് നോര്‍ക്ക വഴി, യാത്രാ ടിക്കറ്റ് ലഭ്യമായത്.
.....................
കേരളത്തിലെ 29 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് . തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട് മലപ്പുറം വയനാട് ജില്ലകളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത.്
......................
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും അതിനിടെ 68 അംഗ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ പുറത്തുവന്നു. സീ വോട്ടര്‍ അഭിപ്രായ സര്‍വേ പ്രകാരം ബിജെപിക്ക് 31 മുതല്‍ 39 വരെ സീറ്റും കോണ്‍ഗ്രസിന് 37 സീറ്റ് വരെയും മറ്റു പാര്‍ട്ടികള്‍ക്ക് മൂന്ന് ആം ആദ്മി പാര്‍ട്ടിക്ക് ഒരു.സീറ്റുമാണ് പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ കാര്‍ക്കേ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖര്‍ പ്രചാരണത്തിന് എത്തിയിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവോളം എത്തിയിരുന്നെങ്കിലും ഗുജറാത്തിലാണ് ആം ആദ്മി പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ അധികാരം പിടിച്ചെടുക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദമെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പുതിയ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്്
...........................
ഇഞ്ചോടിഞ്ചു മത്സരം നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്റെ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആശ്വാസം പകരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്നാണു സൂചന. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചില്ലറ നേട്ടമുണ്ടാക്കിയെങ്കിലും ഭൂരിപക്ഷം നേടുമോയെന്നു വ്യക്തമല്ല. ഇരുകക്ഷിക്കും തുല്യബലമുള്ള സെനറ്റിലെയും അന്തിമചിത്രമായിട്ടില്ല. 435 ജനപ്രതിനിധിസഭ, 35 സെനറ്റ്, 36 ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇരു സഭകളിലും ലീഡ് നില നേര്‍ത്തതായതോടെ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ട്.
......................
ദുബായില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിട സമുച്ചയം യാഥാര്‍ത്ഥ്യമാകുന്നു ബുര്‍ജ് ബന്‍ ഗാത്തി എന്ന പേരിലാണ് കെട്ടിടം ഉയരുക സമാനതകളില്ലാത്ത ആഡംബര അമ്പരചുംബിയായ ബുര്‍ജ് ബിന്‍ ഗാ ത്തി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ളതായിരിക്കും. നൂറിലധികം ആഡംബര മുറികള്‍ ഉള്ള കെട്ടിടത്തില്‍ ദുബായ് നഗരത്തിന്റെ കാഴ്ചകള്‍ കാണാവുന്ന തരത്തില്‍ ആയിരിക്കും നിര്‍മ്മാണം എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ബിന്‍ കാത്തി അറിയിച്ചു ദുബായ് ബിസിനസ് ബേ യിലാണ് യിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്
...............................
ഖത്തര്‍ ലോകകപ്പിന് ഇനി 10 നാള്‍.ഖത്തര്‍ എന്ന ചെറിയ രാജ്യത്തിന് ലോകകപ്പ് അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് മുന്‍ ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്റര്‍ അഭിപ്രായപ്പെട്ടു..തെറ്റായ ചോയിസ് ആയിരുന്നു ഖത്തര്‍ എന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്..
താന്‍ ജന്മനാടായ സുറിച്ചില്‍ ഇരുന്ന് ഇത്തവണ ഖത്തറിലെ എല്ലാ മത്സരങ്ങളും കാണാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഈ അഭിമുഖത്തില്‍ പറഞ്ഞു.. അതിനിടെ ഖത്തറിനെതിരെയുള്ള അഭിപ്രായങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ട് എന്നാണ് ഖത്തറിന്റെ നിലപാട് ഏറ്റവും മികച്ച ഫുട്‌ബോള്‍ അന്തരീക്ഷം ഒരുക്കാന്‍ കഴിയും എന്ന് ഖത്തര്‍ സംഘാടകര്‍ ആവര്‍ത്തിക്കുന്നു.
............................
ട്വന്റി 20 ലോകകപ്പില്‍ ഫൈല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇ്ന്നിറങ്ങും. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി . യുഎഇ സമയം ഉച്ചയ്ക്ക് 12 മണിക്ക് അഡ്‌ലെയ്ഡില്‍ അണ് മത്സരം.ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയം നേടിയാല്‍ വരുന്ന ഞായറാഴ്ച നടക്കാന്‍ പോകുന്ന ഫൈനലില്‍ ഇന്ത്യും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുക.സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തുകൊണ്ടാണ് പാകിസ്താന്‍ ഫൈനലിലേക്ക് മുന്നേറിയത്