വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-01 08:37 GMT


ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് രോഹിത്ത് വെമുലയുടെ അമ്മ രാധിക വെമുല.രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് പുത്തന്‍ ധൈര്യവും കരുത്തും ലഭിച്ചുവെന്ന് പ്രതികരിച്ച് രാഹുല്‍ ഗാന്ധി.

.....................

തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെയാണ് വെട്ടിയത്. എസ്ഡിപിഐ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം.

................

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്.

..................

കേരളശ്രീ പുരസ്‌കാരം തല്‍ക്കാലം സ്വീകരിക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളില്‍ വികൃതമായി കിടക്കുന്ന തന്റെ ശില്‍പങ്ങള്‍സര്‍ക്കാര്‍ ശരിയാക്കിയ ശേഷം പുരസ്‌കാരം അവാര്‍ഡ് സ്വീകരിക്കാമെന്ന് കാനായി.

..............

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയി. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് ഗ്രൂപ്പ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

...................

കാര്‍ഗില്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ലഡാക്കിലെ അധികാരികള്‍ തന്നെ തടയാന്‍ ശ്രമിച്ചെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം സാങ്കല്‍പ്പിക രേഖകള്‍ വരച്ച് വിച്ഛേദിക്കാനാവില്ലെന്നും ഒമര്‍ അബ്ദുള്ള

.......................................

മരുന്ന് കുത്തിവച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്,

തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധുവാണ് ഒക്റ്റോബര്‍ 27 ന് മരുന്നു കുത്തിവച്ചതിന് പിന്നാലെ മരിച്ചത്.

..................

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്‌ഐ ബന്ധമെന്ന് ലഖ്‌നൗ കോടതി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.

....................

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്‍വേ ഇന്ന് വൈകീട്ട് 4 മണി മുതല്‍ 9 വരെ അടച്ചിടും. അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു.

......................

പാലക്കാട് വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിസ്വദേശി പഴനി ചാമിയുടെ മകള്‍ നന്ദിനി ആണ് മരിച്ചത്.

Similar News