ആരോഗ്യ പരിപാലന രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
ആരോഗ്യ പരിപാലന രംഗത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.മുൻതർ അൽ ഹസാവി. അഞ്ചാമത് കുവൈത്ത് പ്രാഥമികാരോഗ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽ ഹസാവി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന 33 ശാസ്ത്ര പ്രഭാഷണങ്ങൾ ഒരുക്കിയതായി കോൺഫറൻസ് മേധാവി ഡോ.ദിന അൽ ദബൈബ് പറഞ്ഞു.
97 ക്രോണിക് ഡിസീസ് ക്ലിനിക്കുകൾ, 56 മാനസികാരോഗ്യ ക്ലിനിക്കുകൾ, 84 വെൽകിഡ് ക്ലിനിക്കുകൾ, 102 ഡയബറ്റിസ് ക്ലിനിക്കുകൾ, 49 ഓസ്റ്റിയോപൊറോസിസ് ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി 115 ഹെൽത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡോ.അൽ ദബൈബ് പറഞ്ഞു.