ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്ശങ്കർ കുവൈത്ത് സന്ദർശിക്കും
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയ്ശങ്കർ ഞായറാഴ്ച കുവൈത്ത് സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
സന്ദർശനവേളയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജം, നിക്ഷേപം, സാംസ്കാരിക വിനിമയം, സുരക്ഷ തുടങ്ങിയ മേഖലകളിൽ കുവൈത്തിനും ഇന്ത്യക്കുമിടയിൽ ബന്ധം ശക്തമാക്കാനുള്ള വിവിധ വഴികളെ കുറിച്ചും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.
കുവൈത്തിലെ പ്രവാസി സമൂഹത്തിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഇവരുടെ ക്ഷേമവും വിലയിരുത്തി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാർ കുവൈത്തിൽ ജോലിചെയ്യുന്നുണ്ട്.