തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ്റെ അയോഗ്യത നീക്കി ; അജിതയുടെ അപേക്ഷ കൗൺസിൽ യോഗം അംഗീകരിച്ചു
എറണാകുളം തൃക്കാക്കര നഗരസഭ കൗൺസിലർ അജിത തങ്കപ്പന്റെ അയോഗ്യത നീക്കി. അയോഗ്യത മാറ്റണമെന്ന അജിതയുടെ അപേക്ഷ കൗൺസിൽ യോഗം അംഗീകരിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ്, അപേക്ഷ കൗൺസിലിൽ വെച്ചതെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം.
കഴിഞ്ഞയാഴ്ചയാണ് തൃക്കാക്കര നഗരസഭ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയത്. നഗരസഭ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഒരു വര്‍ഷമായി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണം. ഉത്തരവിന്റെ പകര്‍പ്പ് അജിതയക്ക് നേരിട്ട് കൈമാറിയിരുന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇവര്‍ സ്ഥിരമായി വിട്ടുനില്‍ക്കുന്നുവെന്ന് സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. അവധി അപേക്ഷ നല്‍കാതെ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അയോഗ്യത കല്പിക്കാമെന്ന നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോണ്‍ഗ്രസ് കൗണ്‍സിലറാണ് അജിത തങ്കപ്പന്‍.