കാട്ടുപന്നിയുടെ കുത്തേറ്റു; സ്കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്
കോഴിക്കോട് ഉള്ള്യേരിയിൽ സ്ക്കൂൾ വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂർ ഹയർസെക്കൻഡറി സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് റോഡിൽ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്.
കുട്ടിയുടെ പിൻഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.