കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.ആദ്യഘട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നുണ്ടാകും.കൊട്ടാരക്കര താലൂക്കാശുപത്രി, സന്ദീപിന്റെ വീട്ടുപരിസരം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
സന്ദീപിന്റെ അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുള്ള സംഭവങ്ങൾ സംബന്ധിച്ച മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ദൃക്സാക്ഷികളുടെയും ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരുടെയും മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.