ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ കേരളം വിടാൻ സാധ്യതയില്ല: മന്ത്രി പി.രാജീവ്

Update: 2023-11-30 03:31 GMT

കൊല്ലം ഓയൂരില്‍ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ഉച്ചവരെ കടന്നുപോയ നൂറോളം നീല കാറുകള്‍ നിരീക്ഷണത്തിലാണ്.

ഇതില്‍ ഭൂരിഭാഗം കാറുകളുടെയും ഉടമകളെ ഫോണില്‍ ബന്ധപ്പെട്ടു. ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടങ്ങി. ഫോണ്‍ വഴി ബന്ധപ്പെടാൻ കഴിയാത്തവരുടെ വീടുകളില്‍ നേരിട്ടെത്താൻ അതത് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കി. 

ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാൻ നഗരത്തിലെത്തിയത് നീല കളറിലുള്ള ബൊലേറോ, ഐ 20 എന്നീ വാഹനങ്ങളാണോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുമായി ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തുംമുമ്ബ് ഈ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മൂന്നു നീല വാഹനങ്ങള്‍ മൈതാനം കടന്നുപോകുന്നതും കണ്ടെത്തിയിട്ടുണ്ട്. 14 ഓളം ടീമുകളാണ് വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

Tags:    

Similar News