വിവാദമായ റിയാസ് മൗലവി കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച അപ്പീലിൽ പറയുന്നു.
വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലിനൊപ്പം 7 വർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയിൽ പറയുന്നു.
മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അപ്പീൽ ഹര്‍ജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. പ്രതികൾ പാസ്പോർട്ട് കെട്ടിവെക്കണം വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.